വിരുദുനഗർ സ്‌ഫോടനം: പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസെടുത്തു

വിരുദുനഗർ സ്‌ഫോടനത്തിൽ പടക്ക നിർമ്മാണ ശാല ഉടമകൾക്കെതിരെ കേസ് എടുത്തു. ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ. വച്ചക്കാരൻ പെട്ടി പൊലീസാണ് കേസ് എടുത്തത്. പ്രതികൾക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Back to top button