ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്… ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. സംഭവദിവസത്തെ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. കേസിലെ 25 പ്രതികളുമായി ബിനീഷ് കോടിയേരി ഫോൺ മുഖേന ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.

കേസിലെ ഗൂഢാലോചനാ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നീക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയ ദിവസമാണ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. അന്ന് ബിനീഷ് കോടിയേരി സംഭവസ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് നിലവിലെ അന്വേഷണ വിവരങ്ങൾ. അതേസമയം, ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അതിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടോയെന്നുമുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ രേഖകൾ പരിശോധിക്കുന്നത്. ബന്ധപ്പെട്ടവരുടെ മൊഴികളും രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Related Articles

Back to top button