നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്…ഡോ. ജോൺസൺ കെ വർഗീസിനെതിരേ ലുക്കൗട്ട് സർക്കുലർ…

കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.
അതിനിടെ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയത്.



