വാടകമുറി അന്വേഷിച്ചെത്തി.. 65കാരിക്ക് നേരെ…

പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയ്ക്ക് നേരെ അതിക്രമം. ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയാണ് ആക്രമിക്കപ്പെട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് വയോധികയെ കടന്നുപിടിച്ച് മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾ സഞ്ചരിച്ച പിക്കപ്പ് വാഹനം സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button