യുഡിഎഫ് സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി…..

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആര്‍ടിസി ഓഫിസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.
മലയാളികളെ കൂട്ടത്തോടെ പറ്റിക്കുന്ന പരിപാടിയാണ് കെഎസ്ആര്‍ടിസിയിലെ ‘സൗജന്യ യാത്ര’ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ‘കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന മൂവായിരത്തിലധികം ഓര്‍ഡിനറി ബസുകളില്‍ ഭൂരിഭാഗവും ഒറ്റരാത്രികൊണ്ട് ‘സിറ്റി ഫാസ്റ്റ്’ സര്‍വീസുകളാക്കി മാറ്റി, സ്ത്രീകളുടെ സൗജന്യ യാത്രാപരിധിയില്‍ നിന്ന് അട്ടിമറിച്ചിരിക്കുന്നു!.
നാളെ പേരിന് മാത്രം നൂറ് ബസുകള്‍ ഓടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് നീക്കം. ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു കോണ്‍ഗ്രസ്സേ’ യെന്നും ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു



