കനത്ത മഴ; ‘ബുക്ക് വേമിൽ’ വെള്ളം കയറി; അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചതായി അധികൃതർ

ബെംഗളൂരുവിലുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കം. ചർച്ച് സ്ട്രീറ്റിലെ പ്രശസ്ത പുസ്തകശാലയായ ‘ബുക്ക് വേമിൽ’ വെള്ളം കയറി. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് കടയ്ക്കുള്ളിൽ വെള്ളം കയറിയത്. അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു. പുസ്തകങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുന്ന ചിത്രങ്ങളും കടയ്ക്ക് പുറത്ത് ആലിപ്പഴം വീണുകിടക്കുന്ന ദൃശ്യങ്ങളും പുസ്തകശാലയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button