കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും നിയന്ത്രിക്കണമെന്ന് ബാലഗോകുലം

മാവേലിക്കര: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം. വിവരസാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം സമൂഹത്തില്‍ ആശങ്കാജനകമായ പ്രവണതകള്‍ക്ക് വഴിവെക്കുന്നുവെന്നു. കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി, പഠനവൈകല്യങ്ങള്‍, മൂല്യബോധത്തിന്റെ തകര്‍ച്ച, ഏകാന്തത, ആത്മഹത്യാപ്രവണത എന്നിവ വര്‍ധിച്ചുവരുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാതെ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി ഉപയോഗിക്കാന്‍ ബോധവല്‍ക്കരണം ശക്തമാക്കണം. കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും നേരിട്ട് എത്തുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.ടി നയത്തില്‍ ഇതുസംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു. ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ബാലഗോകുലം ഉന്നയിച്ചിരിക്കുന്നത്.

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസമ്മേളനം എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഡി.മാവൂത് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ദക്ഷിണ കേരളം ഭാരവാഹികള്‍ളായി ഡോ.എന്‍.ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), പി.എന്‍.സുരേന്ദ്രന്‍, പി.കൃഷ്ണപ്രിയ, സി.വി.ശശികുമാര്‍, (വൈസ് പ്രസിഡന്റ്), ആര്‍.പി.രാമനാഥന്‍ (ജനറല്‍ സെക്രട്ടറി), കെ.ബൈജുലാല്‍, ബി.അജിത്ത്കുമാര്‍, എം.എസ്.സുഭാഷ്, റ്റി.ജി.അനന്തകൃഷ്ണന്‍ (സെക്രട്ടറി), എസ്.ശ്രീകുമാര്‍ (ഖജാന്‍ജി), ആര്‍.കെ.രമാദേവി (ഭഗിനിപ്രമുഖ്), കെ.കെ.ശ്രീവിദ്യ (സഹ ഭഗിനി പ്രമുഖ്), എ.അനൂപ്, പി.സി.ഗിരീഷ്, പി.എസ്.ഗിരീഷ്, എം.വിപിന്‍, പി.സന്തോഷ്‌കുമാര്‍, കെ.ആര്‍.മുരളി, എം.മനോജ്, ജി.സന്തോഷ് (സംസ്ഥാന സമിതിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button