മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയുമായി നടുറോഡിൽ ലൈംഗികബന്ധം; യുവാവ്…

പൊതുനിരത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയൻ പൗരനെ ബാലി പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ ബില്ലി അസ്പിനാലാണ് പിടിയിലായത്. ബാലിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ആഗസ്റ്റ് 22ന് ബാലിയിലെ ടിബുബെനെങ്ങ് പ്രദേശത്താണ് സംഭവമുണ്ടായത്. ബീച്ചിൽ മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിക്കൊപ്പമാണ് യുവാവ് പൊതുനിരത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും റോഡിലൂടെ നടക്കുന്നതിന്റെയും പിന്നീട് റോഡിൽ കിടന്ന് ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഏകദേശം 15 മിനിറ്റോളം ഇരുവരും റോഡിൽ തുടരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ അതുവഴി എത്തിയ മറ്റൊരു യുവതി സംഭവം കണ്ട് ഭയന്ന് തിരികെ പോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ ഓഗസ്റ്റ് 25ന് ഇയാൾ ഓസ്ട്രേലിയയിലേക്ക് മടങ്ങാനിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വിമാനത്തിനായി കാത്തുനിൽക്കുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ പങ്കാളിയായ യുവതിക്കായും പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരും വിദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്തൊനേഷ്യൻ നിയമപ്രകാരം പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തുന്നതും ലൈംഗികബന്ധത്തിലേർപ്പെടുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Related Articles

Back to top button