ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്….

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ് ഹരിഗോപാല്‍ ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനില്‍ നിന്നാണ് ഹരിഗോപാല്‍ ചുമതലയേറ്റത്.
ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേംബറിലായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്മാന് എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, എം.യു ഷിനിജ, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ചുമതല കൈമാറി.



