ആശാലത ആത്മഹത്യ ചെയ്തത് സ്ഥലംമാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമല്ല….അന്വേഷണ റിപ്പോർട്ടിൽ…

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദം മൂലമല്ല ആത്മഹത്യ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കളക്ടർക്ക് നൽകുന്ന റിപ്പോർട്ട് പിന്നീട് റവന്യൂ കമ്മിഷണർക്ക് കൈമാറും.
ആശാലത ജീവനൊടുക്കാൻ ഇടയാക്കിയത് സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെയുൾപ്പെടെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങൾ ആണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. ഇവർ നേരത്തെ നിരാശയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. ഐസ്ക്രീമിൽ എലി വിഷം കലർത്തി കഴിച്ചു അവശ നിലയിൽ ആയ ആശാലത ചികിത്സക്കിടെ ഓഗസ്റ്റ് 9നാണ് മരണത്തിന് കീഴടങ്ങിയത്.



