ചൂരൽ മലയിൽ മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും പുറത്ത്; 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തേയും ഒഴിവാക്കി, ആശങ്ക

ചൂരൽ മലയിൽ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും പുറത്ത്. സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയില്ല. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയിൽ ഇല്ലാത്തത്. മകൻ ഉൾപ്പെടെ 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തെയും ഒഴിവാക്കിയിട്ടുണ്ട്.

എൽഡിഎഫ് സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിരുന്നതിനാൽ പ്രതീക്ഷയിലായിരുന്നുവെന്ന് ദുരന്തബാധിതർ പറയുന്നു. അതേസമയം, പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കടുത്ത ആശങ്കയിലാണ് ദുരന്തബാധിത കുടുംബങ്ങൾ. പുതിയ സർക്കാർ അർഹരായ കുടുംബങ്ങളെ എല്ലാം ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Related Articles

Back to top button