വ്യക്തിയധിക്ഷേപത്തിൽ പ്രതികരിച്ച് അയിഷ പോറ്റി….’ജയം ജനങ്ങൾ തീരുമാനിച്ചു’…

കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി. തന്‍റെ ജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും ഫലം വരുമ്പോൾ അതറിയാമെന്നും അയിഷാ പോറ്റി പറഞ്ഞു. കൂടാതെ തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും സിപിഎം രീതിയാണ്. കെ എൻ ബാലഗോപാലിന്‍റെ വഞ്ചനയും ആരും അംഗീകരിക്കില്ല. വി എസിനോട് വഞ്ചന കാട്ടിയത് ആരെന്ന് എല്ലാവർക്കും അറിയാം. താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ല എന്നും രാഷ്ട്രീയ വഞ്ചന നടത്തിയതിന്‍റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കും എന്നും അയിഷ പോറ്റി പറഞ്ഞു.



