വ്യോമാക്രമണം….ഗാസയിൽ കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

ഗാസയിൽ തുടർച്ചയായ രണ്ടാം ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്ക്, തെക്ക്, മധ്യ മേഖലകളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. പാർപ്പിട മേഖലകളിലും ആക്രമണം നടന്നു. ഖാൻ യൂനിസിലെ മവാസി മേഖലയിലെ നടന്ന ആക്രമണത്തിൽ മാതാപിതാക്കളും 9 വയസ്സുള്ള കുട്ടിയും മരിച്ചു. ഗാസ നഗരത്തിലും മാതാപിതാക്കളും കുട്ടിയും കൊല്ലപ്പെട്ടു. ഹമാസിന്റെ രണ്ട് കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അറിയിച്ചത്.

Related Articles

Back to top button