തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല….സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്.



