‘അൻസിബക്കെതിരെ വ്യാജ കേസ് ആരോപണം ഉന്നയിച്ച എക്‌സിക്യൂട്ടീവ് അംഗം ഞാൻ’; ലക്ഷ്മിപ്രിയ

അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. അൻസിബക്കെതിരെ വ്യാജ കേസ് ആരോപണം ഉന്നയിച്ച എക്‌സിക്യൂട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും, ആ മെസേജ് അയച്ചതിന് പിന്നിലെ കാരണം പിന്നീട് ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഇതിനെ തുടർന്ന് കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായതായും അവർ വ്യക്തമാക്കി.

‘വനിതാ സെല്ലില്‍ പരാതി കൊടുത്തത് എഫ്‌ഐആര്‍ ഇടാനല്ല. വ്യക്തത വരുത്താനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ സ്‌പോണ്‍സറിനെ എതിര്‍ത്തത് അന്‍സിബ മാത്രമല്ല. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല’, ലക്ഷ്മിപ്രിയ പറഞ്ഞു.

Related Articles

Back to top button