കാഫിർ സ്ക്രീൻഷോട്ട് നിർമ്മിക്കാൻ നിർദേശിച്ചെന്ന് വ്യാജപ്രചാരണം, പരാതി നൽകി എ.എ റഹീം എംപി

തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ നേതാവും രാജ്യസഭാ എംപിയുമായ എ.എ റഹീം.വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് എ.എ റഹിമിന്റെ നിർദേശപ്രകാരമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പ്രതികരണം. ഇതിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button