ഫ്രിഡ്ജിനുള്ളില് ശിവലിംഗ രൂപം….ആരാധനയും പൂജയും….

വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ ശിവലിംഗത്തിന്റെ രൂപത്തില്‍ ഐസ് കട്ടപിടിച്ചതോടെ ആരാധനയും പൂജയും തുടങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. യുപിയിലെ ആഗ്രയിലാണ് സംഭവം. ‘ശിവലിംഗ’ത്തിന് മേല്‍ ജലാഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗ്രയിലെ നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുടമ ഫ്രീസറിനുള്ളില്‍ പ്രത്യേക രീതിയില്‍ ഐസ് കട്ടപിടിച്ചത് ശ്രദ്ധിച്ചത്. അമര്‍നാഥിലെ ഗുഹയിലെ മഞ്ഞു ശിവലിംഗം ഉരുകിത്തീരുകയാണെന്ന വാര്‍ത്തകള്‍ കുടുംബത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. ഇതോടെ, അമര്നാഥിലേതിന് പകരം തങ്ങളുടെ ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെടാനാണ് ദൈവം ആഗ്രഹിച്ചതെന്ന വിശ്വാസത്തിലെത്തി കുടുംബം.



