ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്…ഒറ്റപെട്ട ശക്തമായ മഴ തുടരും….

ബംഗാൾ ഉൾകടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ആദ്യ മൺസൂൺ ന്യൂനമർദം. ന്യൂനമർദ്ദ പാത്തി വീണ്ടും കേരള തീരത്ത്. വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽ‍കി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീൻപിടുത്തത്തിനുള്ള നിരോധനം തുടരന്നു. കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രം സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

Related Articles

Back to top button