കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി…

വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി. ബാരത്ത് വനത്തോടു ചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുള്ളിപ്പുലി കുടുങ്ങിയത്. ഓവേലി ലാറന്‍സ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ നമ്പര്‍ നാലിലെ ബാലകൃഷ്ണനെയും (61) രവിചന്ദ്രനെയും (55) യഥാക്രമം ഓഗസ്റ്റ് ഒന്‍പതിനും ഇരുപത്തിയൊന്നിനും കടുവ കൊലപ്പെടുത്തിയിരുന്നു. പ്രതിഷേധം അലയടിച്ചതോടെ കടുവക്കായി ഓവേലിയുടെ വിവിധ പോയിന്റുകളിലായി 40 കൂടുകള്‍ സ്ഥാപിച്ചിരുന്നു. 130 ഇടങ്ങളിലായി ക്യാമറകളും സ്ഥാപിച്ചു.

Related Articles

Back to top button