കണ്ണൂരിൽ നിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു… 9 പേർക്ക്…

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്ക്. ചന്നപട്ടണയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി കണ്ണൂരിൽ നിന്ന് പുറപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിപ്പോയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Back to top button