വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും….

വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ മൂന്നുപേരും വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.
അതുകൊണ്ട് തന്നെ യുവാക്കള്‍ കാട്ടില്‍ കയറിയത് എന്തിനാണ് എന്നതിലടക്കം വനംവകുപ്പ് വിശദമായ അന്വേഷണം നടത്തും.ഇന്നലെയാണ് മൂന്ന് യുവാക്കള്‍ വിലങ്ങാട് വനത്തിനുള്ളില്‍ കുടുങ്ങിയത്. വൈകുന്നേരം ഏഴ് മണിയോടെ കാട്ടിനുള്ളില്‍ നിന്ന് വെളിച്ചവും ശബ്ദവും കേട്ടതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു.



