യുവാവ് തൂങ്ങിമരിച്ച നിലയിൽ
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡിൽ ചിറയിൽ വീട്ടിൽ ഭദ്രൻ – മണിയമ്മ ദമ്പതികളുടെ മകൻ രതീഷ് (39) നെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് 1.15ഓടെ ബന്ധുക്കളാണ് യുവാവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ – സൗമ്യ, രമ്യ