യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി…. 42 കാരിയെ 25കാരൻ അനന്തിരവൻ പീഡിപ്പിച്ചു…..
ചായയിൽ മയക്കുമരുന്ന് കലർത്തി നൽകി 42 കാരിയെ അനന്തിരവൻ പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- 42കാരി ചന്തയില്‍ പോയ സമയത്തായിരുന്നു പീഡനം. ചന്തയില്‍ വിടാമെന്ന് 25കാരനായ അനന്തിരവന്‍ വാഗ്ദാനം നല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച് വാഹനത്തില്‍ കയറിയ 42കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. അബോധാവസ്ഥയിലായ 42കാരിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.