നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ചു മലയാളിക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ച് മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. ശ്രീജിത്തിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു.കാർ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറിൽ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയിൽ എത്തിയിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകൾ എടുക്കാൻ വീണ്ടും കടലിലേക്കിറങ്ങിയാണ് അപകടത്തിൽപെട്ടത്.വീണ്ടും കടലിലേക്ക് ഇറങ്ങി നീന്തിയ ശ്രീജിത്ത് പാതിവഴിയിൽ മുങ്ങിമരിക്കുകയായിരുന്നു. ബഹ്റൈനിൽ ബിസിനസ്സുകാരനാണ് ശ്രീജിത്ത്. ഭാര്യ വിദ്യ ബഹ്‌റൈനിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ അടക്കമുള്ളവർ ശ്രമിച്ചു വരികയാണ്.

Related Articles

Back to top button