‘ഭാര്യക്ക് മുഖക്കുരുവിനാണ് ക്രീം കുറിച്ചുനൽകി….ഡോ. ബാലകൃഷ്ണൻ നായർക്കെതിരെ കൂടുതൽ പരാതികൾ…

വിവാദമായ എഫ് -ട്യൂൺ ക്രീം കുറിച്ച് നൽകിയ ഡോക്ടർ ബാലകൃഷ്ണൻ നായർക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത്. 2016 ൽ സമാനമായ മറ്റൊരു ക്രീം കുറിച്ച് നൽകിയതായി മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവ് പറഞ്ഞു. ഭാര്യക്ക് വേണ്ടി ഫൈസ എന്ന ക്രീമാണ് ഡോക്ടർ നിർദേശിച്ചത് . പ്രശ്നങ്ങൾ കണ്ടതിന് പിന്നാലെ മറ്റൊരു ഡോക്ടറേ സമീപിച്ചപ്പോൾ ഈ ക്രീം ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതായും യുവാവ് പറയുന്നു.

2015–2016 കാലഘട്ടത്തിൽ ഭാര്യയുടെ പ്രസവശേഷം മുഖത്തുണ്ടായ കുരുക്കൾ മാറ്റുന്നതിനായി ചികിത്സ തേടിയപ്പോഴാണ് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ സമാനമായ മറ്റൊരു ക്രീം നിർദേശിച്ചത്. ക്രീം ഉപയോഗിച്ചതിനു പിന്നാലെ മുഖത്ത് ബുദ്ധിമുട്ടുകളും, പൊള്ളലേറ്റതുപോലെയുള്ള അവസ്ഥയും, കുരുക്കൾ കൂടി വരുന്ന സാഹചര്യവും ഉണ്ടായി. മുഖത്ത് കുഴികൾ രൂപപ്പെട്ടതായും ഇപ്പോൾ വേറെ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്നും യുവാവ് പറയുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും സാധാരണയായി ഇത്തരം ക്രീമുകൾ നൽകാറില്ലെന്നും വ്യക്തമാക്കി.

Related Articles

Back to top button