‘500 മെഗാവാട്ട് അധിക വൈദ്യുതി വേണം….കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം…

സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി സണ്ണി ജോസഫ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചത്. ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനായി 360 കോടി രൂപയുടെ കേന്ദ്രസഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊർജക്ഷമമാക്കുന്നതിനുള്ള ‘അങ്കൺ ജ്യോതി’ പദ്ധതിക്ക് 1,024 കോടി രൂപയുടെ സഹായം അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

ഇതിനുപുറമെ, കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന നിലപാടും കേരളം യോഗത്തിൽ വ്യക്തമാക്കി.

Related Articles

Back to top button