കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം നിരവധിപേര്‍ക്ക്….

കുമ്പഴയിൽ കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. റാന്നി റോഡില്‍നിന്നും വന്ന മള്‍ട്ടി ആക്സില്‍ ട്രക്ക് സിഗ്നല്‍ തെറ്റിച്ച് കടന്നുപോയാണ് അപകടം ഉണ്ടാക്കിയത്. സിഗ്നല്‍ പാലിച്ചുകൊണ്ട്‌ പത്തനംതിട്ടയില്‍ നിന്നും മലയാലപ്പുഴയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി വേണാട് ബസിന്റെ മധ്യഭാഗത്ത്‌ ട്രക്ക് ഇടിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചതിനെത്തുടര്‍ന്നു ബസ് കോന്നി റോഡിലേക്ക് തെറിച്ചുപോയി അവിടെനിന്നും വന്ന മറ്റൊരു മള്‍ട്ടി ആക്സില്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവര്‍ക്കും വനിതാ കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കുകള്‍ ഉണ്ട്. എല്ലാവരെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുമ്പഴയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ അശ്രദ്ധമായി കടന്നുവരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജംഗ്ഷനിലെ ഗതാഗത സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.

Related Articles

Back to top button