യുവാവിൻ്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയും ജീവനൊടുക്കി….

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിൻ്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അര കിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button