ഹോട്ടല്‍ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ടൂറിസ്റ്റുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്….

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ടൂറിസ്റ്റുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്. കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ഹോട്ടലുകളുടെ ബുക്കിംഗ് സോഫ്റ്റ് വെയറുകള്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

റൂം ബുക്ക് ചെയ്തവരില്‍ നിന്ന് അഡ്വാന്‍സ് എന്ന പേരില്‍ ഓണ്‍ലൈനില്‍ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തവരില്‍ നിന്നും അഡ്വാന്‍സ് തുക ചോദിച്ച് പെയ്മെന്‍റിനായി ലിങ്ക് അയക്കുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് അഡ്വാൻസ് പേയ്മെന്റ് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ലിങ്കുകളും എത്തുമ്പോള്‍ പലരും അറിയാതെ പണം നല്‍കുകയാണ്. വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്ന ഡിസംബർ മാസത്തിന് തൊട്ടുമുമ്പുള്ള സൈബർ തട്ടിപ്പ് ഹോട്ടൽ മേഖലയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.

Related Articles

Back to top button