‘കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടിയ അളവിൽ അടങ്ങിയ പാക്കറ്റ് ഭക്ഷണ സാധനങ്ങളിൽ പ്രത്യേകം മുന്നറിയിപ്പ് ലേബൽ നൽകണം’; നിർദേശവുമായി..

രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കർശന നിർദേശങ്ങളുമായി സുപ്രീം കോടതി. കൂടിയ അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകം മുന്നറിയിപ്പ് ലേബൽ പതിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പാക്കറ്റിന്റെ മുൻ വശത്തുതന്നെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ പോഷകഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (Front-of-Package Nutrition Labelling – FOPNL) സംവിധാനം ഫലപ്രദമായി നടപ്പാക്കാനാണ് സുപ്രീം കോടതിയുടെ കർശന നിർദേശം. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയബെഞ്ചിന്റേതാണ് സുപ്രധാന നിർദേശം.

Back to top button