ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞു; ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി….

ട്യൂഷന് പോകാത്തതിനെ ചൊല്ലി അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശിനിയായ ശ്രീമയിയാണ് മരിച്ചത്. വെണ്ടാർ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ശനിയാഴ്ച ട്യൂഷന് പോകാത്തതിനെ തുടർന്ന് അമ്മ ശ്രീമയിയെ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീമയിയെ പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ ശ്രീമയിയുടെ മരണം സംഭവിച്ചു.

Related Articles

Back to top button