നഗരത്തിലെ ടെലിഫോൺ ഇൻ്റർനെറ്റ് കേബിളുകൾ കാൽനടയാത്രക്കാർക്ക് ഭീഷണി….നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലും റോഡുകളിലും സ്ഥാപിച്ച ടെലിഫോൺ, ഇന്റർനെറ്റ് കേബിളുകൾ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കോർപ്പറേഷൻ സെക്രട്ടറിയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കോഴിക്കോട് നഗരത്തിലെയും മറ്റ് പ്രദേശങ്ങളിലെയും നടപ്പാതകളിലും റോഡരികിലും പൊതുസ്ഥലങ്ങളിലും തൂങ്ങികിടക്കുന്നതും ചിതറികിടക്കുന്നതുമായ കേബിളുകൾ അടിയന്തരമായി ക്രമീകരിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു
ബന്ധപ്പെട്ട സേവനദാതാക്കൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഇത്തരം കേബിളുകൾ കാരണം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി സമഗ്രമായ ഒരു റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.



