മുൻ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ

മുൻ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ. വീണാ ജോർജ് എംഎൽഎയായിരിക്കെ 21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കിയെന്നും ഒരുരൂപ പോലും ചെലവഴിക്കാത്ത ഏക എംഎൽഎയാണ് വീണാ ജോർജെന്നും അബിൻ വർക്കി പറഞ്ഞു. തന്റെ കൈവശം അതിന്റെ വിവരാവകാശ രേഖകൾ ഉണ്ട്. കൂടുതൽ അവകാശവാദവുമായി വന്നാൽ പുറത്തുവിടുമെന്നാണ് അബിൻ വർക്കി പറഞ്ഞു. ഇന്നലെ ഇരവിപേരൂരിൽ നടന്ന വികസന സദസ്സിലായിരുന്നു അബിൻവർക്കിയുടെ വെല്ലുവിളി. ‘കഴിഞ്ഞ ദിവസം കലക്ടേറേറ്റിൽ കൊടുത്ത വിവരാവകാശ പ്രകാരം എനിക്ക് മനിസാലാക്കാൻ കഴിഞ്ഞത് 21 കോടി രൂപയും ചെലവഴിക്കാത്ത കേരളത്തിലെ ഏക നിയോജകമണ്ഡലമാണ് ആറന്മള എന്നാണ്. ഇത് ആരെയും മോശപ്പെടുത്താൻ പറയുന്നതല്ല. അത് യാഥാർഥ്യമാണ്.

എന്റെ കൈയിൽ അതിന്റെ വിവരാവകാശരേഖയുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം ഒരു രൂപ ആറന്മുള എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെലവഴിച്ചിട്ടില്ല. ഇനിയും കൂടുതൽ അവകാശവാദവുമായി വരികയാണെങ്കിൽ അടുത്ത ദിവസം ഈ സാധനം പുറത്തുവിടും’ – അബിൻ വർക്കി പറഞ്ഞു. ആറൻമുളയിലെ പുതിയ എംഎൽഎയും പഴയും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്‌പോരാണ് സമീപദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ നടക്കുന്നത്. കോഴഞ്ചേരി പാലം നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉണ്ടായ വലിയ വാക്‌പോരിന് പിന്നാലെയാണ് വീണാ ജോർജിനെതിരെ പുതിയ ആരോപണവുമായി അബിൻ വർക്കി രംഗത്തുവന്നത്.

Related Articles

Back to top button