ധനരാജ് വധക്കേസ് വിധി ഇന്ന്; പയ്യന്നൂരിൽ സിപിഎമ്മിന് ഇന്ന് നിർണായക ദിനം

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വിധി സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ആഭ്യന്തര തർക്കങ്ങളും രക്തസാക്ഷി ഫണ്ട് വിവാദവും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി വരുന്നത്. വിധി പ്രതികൂലമായാൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും ശക്തമാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ധനരാജ് കൊല്ലപ്പെട്ട് പത്തുവർഷം പിന്നിടുമ്പോൾ പയ്യന്നൂരിലെ സിപിഎമ്മിന്റെ സംഘടനാ സാഹചര്യം ഏറെ മാറിയിട്ടുണ്ട്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിയെ ഇപ്പോഴും പിന്തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. വി. കുഞ്ഞിക്കൃഷ്ണന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരാജയവും ഇതിന്റെ ഭാഗമായാണ് പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെടുന്നത്

Related Articles

Back to top button