പ്രമുഖ വെബ്സൈറ്റുകളിൽ വൻ സൈബർ ആക്രമണം…

ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളുടെ വെബ്സൈറ്റുകൾ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ഐകിയ, സൂം, സെയിൽസ്ഫോഴ്സ്, എച്ച്എസ്ബിസി, ക്രോക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വെബ്സൈറ്റുകൾ ഉൾപ്പെടെ 178 സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതായി സൈബർ സുരക്ഷാ ഗവേഷകർ. ഇതിലൂടെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ക്രിപ്റ്റോകറൻസി വാലറ്റുകൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്താൻ കഴിയുമെന്നാണ് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ റിപ്പോർട്ട് യുറിയുടെ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിരിച്ചറിയപ്പെടാത്ത ഒരു ഹാക്കർ 178 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ രഹസ്യമായി ദോഷകരമായ കോഡ് ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.



