വയറുവേദനയുമായി ആശുപത്രിയിലെത്തി… 17കാരി പ്രസവിച്ചു… 17കാരനെതിരെ…

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. സംഭവത്തിൽ 17കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 17കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ പെൺകുട്ടി പ്രസവിച്ചു.

തുടർന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്. ആശുപത്രി അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരോപണവിധേയനായ 17കാരനോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button