രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി….കുറ്റപത്രത്തിൽ പ്രധാനമായും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. കുറ്റപത്രം നിയമോപദേശത്തിനായി കൈമാറി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളിൽ ഒന്നിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെ മറ്റ് രണ്ട് കേസുകളിലും കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ബലാത്സംഗം, നിർബന്ധിത ഗർഭചിത്രം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
