പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനം അനിശ്ചിതത്വത്തില്‍…. പത്മിനിക്ക്….

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനം അനിശ്ചിതത്വത്തില്‍. മുന്‍കാല പ്രസ്താവനകളില്‍ മാപ്പ് പറയാതെ പാര്‍ട്ടിയില്‍ അംഗത്വം നല്‍കരുതെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കാമെന്നതാണ് പൊതുനിലപാട് എങ്കിലും പത്മജയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കണമെന്നാണ് ആവശ്യം.രാഷ്ട്രീയ വാർത്ത
കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി വിട്ട പത്മജ ബിജെപിയെയും നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇത് പത്മജയ്ക്ക് മുന്നില്‍ വലിയ തടസ്സമാണ്. പിതാവ് കെ കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ തന്നേക്കാള്‍ മുന്നേ ബിജെപിയില്‍ എത്തിയേനെ, ഇല്ലാത്ത വര്‍ഗീയത കോണ്‍ഗ്രസ് പറയും, വളര്‍ത്തികൊണ്ടുവന്നവരെ നശിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം എന്നതടക്കം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന കടുത്ത പ്രസ്താവനകള്‍ പത്മജയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ പത്മജയ്ക്ക് മടങ്ങിവന്ന ഉടന്‍ പാര്‍ട്ടി അംഗത്വം നല്‍കുന്നത് ഗൗരവത്തോടെയല്ല കാര്യങ്ങള്‍ കാണുന്നതെന്ന പ്രതീതി സൃഷ്ടിക്ക് ഇടയാക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം പത്മജയ്ക്ക് പിന്നാലെ ബിജെപി വിട്ടെത്തിയ പത്മിനി തോമസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ഇല്ല.രാഷ്ട്രീയ വാർത്ത



