മാമി തിരോധാനക്കേസ്….തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്….

മാമി തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. മാമിയെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ വകുപ്പ് കൂടി ഉൾപ്പെടുത്തി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ പ്രതികളുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. തൊട്ടടുത്ത ദിവസം ഉച്ചവരെ തലക്കുളത്തൂർ ഭാഗത്ത് മാമിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ മാമിയെ കാണാതായതിന് പിന്നാലെയുള്ള നിർണായക സമയത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലടക്കം ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.

Related Articles

Back to top button