ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര വിജയം…ഇന്ത്യൻ ടീമിന് തിരിച്ചടി.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര വിജയത്തോടെ അവസാനിപ്പിച്ചെങ്കിലും ഇന്ത്യൻ ടീമിന് തിരിച്ചടി. അഞ്ചാം ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് ഐസിസിയുടെ പിഴ. മത്സരഫീയുടെ 35 ശതമാനമാണ് പിഴയായി ചുമത്തിയത്. നവംബർ 15ന് മൗണ്ട് മൗംഗനുയിയിൽ നടന്ന മത്സരത്തിൽ അനുവദിച്ച സമയത്തിനുള്ളിൽ ഏഴ് ഓവർ പൂർത്തിയാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. സമയം അനുവദിച്ച ഇളവുകൾ പരിഗണിച്ച ശേഷമാണ് ഏഴ് ഓവറിന്റെ കുറവ് കണ്ടെത്തിയത്.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ഓരോ ഓവറിനും താരങ്ങളുടെ മത്സരഫീയുടെ അഞ്ച് ശതമാനം വീതമാണ് പിഴ. ഇതനുസരിച്ചാണ് ഇന്ത്യക്ക് 35 ശതമാനം പിഴ ചുമത്തിയത്. മത്സരത്തിലെ താൽക്കാലിക നായകനായ ശ്രേയസ് അയ്യർ മാച്ച് റഫറി രഞ്ജൻ മദുഗല്ലെ വിധിച്ച നടപടി അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേൾക്കൽ വേണ്ടിവന്നില്ല.

Related Articles

Back to top button