കായംകുളത്ത് നിന്ന് കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി

ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽനിന്ന് കിട്ടി. ഇടപ്പോൺ ഹരിനന്ദനത്തിൽ ദേവദത്തിന്റെ(ആരോമൽ-19) മൃതദേഹമാണ് കിട്ടിയത്. വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയതാകാമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിയ്ക്ക് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം കണ്ടത്. തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button