ചർച്ചകളിൽ പ്രതീക്ഷ ഉണ്ടെന്ന് വളർമതി; നിരാഹാരം തുടരും..

വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരണവുമായി എൽപിഎസ്ടി സമര സമിതി സെക്രട്ടറി വളർമതി. ചർച്ചകളിൽ പ്രതീക്ഷ ഉണ്ടെന്നും അടുത്ത ആഴ്ച വീണ്ടും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വളർമതി പറഞ്ഞു. അനുപാതം കുറക്കുന്ന കാര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അത് ഒന്നുകൂടി പരിശോധിക്കണം. വീണ്ടും ചർച്ച നടക്കും. പട്ടികക്ക് ഗുണകരമാകുന്ന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി സമരം തുടരുമെന്നും നിരാഹാരം തുടരുമെന്നും വളർമതി പറഞ്ഞു.



