വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഉളിയക്കോവിലിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടൻ മുകുന്ദനെ വീടിന്റെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ബീനയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ഈസ്റ്റ് പൊലീസ് വീട്ടിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളുടെ മക്കൾ വിദേശത്താണ് താമസിക്കുന്നത്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.



