എൽപിഎസ്ടി സമരം; ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ വിഡി സതീശൻ സമരപ്പന്തലിൽ പോയി, ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ..

എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരം എന്നാണ് റിപ്പോർട്ടുകളെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോയി. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. വളർമതിയുടെ ജീവിതം തന്നെ വലിയ തോതിൽ പ്രതിസന്ധിയിലാണ്. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണം. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button