ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരിക്ക് ദാരുണാന്ത്യം

കാലടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വ്യാപാരിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി എ.എം. നിസാബാണ് മരിച്ചത്. ഇന്ന് രാവിലെ കാലടി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. നിസാബ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നിസാബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ റോഡിൽ ഫ്രൂട്സ് കട നടത്തിവരികയായിരുന്നു നിസാബ്. കാലടി പഞ്ചായത്ത് അംഗം ഷാനിത നൗഷാദിന്റെ ഭർതൃസഹോദരനാണ് മരിച്ച നിസാബ്.

Related Articles

Back to top button