കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി. മരുന്ന് വാങ്ങാൻ പുറത്തുപോയ ശേഷം തിരികെ വന്നില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയാണ് കാണാതായത്. ഹാർബർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 12 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഗുജറാത്തിൽ നിന്ന് കപ്പൽ വില്ലിങ്ടൺ ഐലന്റിലെത്തിയത്. ഒരു മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് ഇദ്ദേഹം കപ്പലിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. ഇന്നലെയും ഇന്നുമായി ശക്തമായ തിരച്ചിൽ നടത്തിയിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുടർന്നാണ് കപ്പൽ അധികൃതർ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരിസരത്തെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Back to top button