കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം ; പെൺകുട്ടി ഇറങ്ങിയോടി ; ഡോക്ടർ..

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മറ്റൊരു ഡോക്ടറായ വിനു എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ഡെൻറൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത വനിതാ ഡോക്ടർ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐഔ പ്രർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

Related Articles

Back to top button