കങ്കണ റണാവത്തിനെതിരെ പൊലീസ് കേസ്

ഗാന്ധി കുടുംബത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാജീവിന്റെ സഹോദരൻ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കങ്കണ പങ്കുവെച്ച പോസ്റ്റുകളാണ് വിവാദത്തിന് ഇടയാക്കിയത്.
ഷിംല സ്വദേശിയായ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് ഷിംല പൊലീസ് അറിയിച്ചു.



