കേന്ദ്ര സർവകലാശാലയിൽ വീണ്ടും വിചിത്ര നടപടി…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും വിചിത്ര നടപടി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ കയറരുതെന്നാണ് ഉത്തരവ്. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമില്‍ കയറിയതിലാണ് നടപടി. തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ലൈബ്രറിയില്‍ കയറരുതെന്ന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പ്രതികാര നടപടിയാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.ഹോസ്റ്റലില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സയ്യിദിന് നോട്ടീസും നല്‍കിയിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് വെൽഫെയർ ഡീനിന്റെ നോട്ടീസ്. വൈകിട്ട് ഏഴ് മണിയോടെയാണ് നോട്ടീസ് ലഭിച്ചത്. ഇപ്പോൾ നോട്ടീസ് കൈപ്പറ്റുന്നില്ലെന്നും ഓഫീസ് സമയത്ത് കൈപ്പറ്റുമെന്നും സയ്യിദ് പറഞ്ഞു. പ്രതികാര നടപടിയില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് എസ്എഫ്ഐ.



