ഹൈവേയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ എംവിഡി….

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഹൈവേയിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന നിയമ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ഹെവി വാഹനങ്ങള്‍ അതിവേഗ പാതയിലൂടെ സഞ്ചരിക്കുക, തെറ്റായ രീതിയില്‍ പ്രവേശന – പുറത്തിറക്കല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ദേശീയപാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയവയാണ് പ്രധാനമായും അധികൃതരുടെ നിരീക്ഷണത്തിലുള്ളത്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്കില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇനി അനുവദിക്കില്ല.

Related Articles

Back to top button